കർക്കിടകത്തിൽ കൈതാങ്ങുമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച്എസ് ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നും ശേഖരിച്ച നിത്യോപയോഗസാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ യൂണിറ്റിൻ്റെ ദത്ത് ഗ്രാമമായ ഠാണാ പ്രദേശ നിവാസികൾക്ക് വിതരണം ചെയ്തു.

സമൂഹത്തിൽ ഒറ്റപെട്ടു പോയവരേയും പ്രായമായ രോഗികളെയും നിർധനരായ സഹജീവികളെയും സഹായിക്കുക,സാന്ത്വന പരിചരണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

പ്രിൻസിപ്പാൾ സൂരജ് ശങ്കർ, പ്രോഗ്രാം ഓഫീസർ ലസീദ എംഎ, അദ്ധ്യാപികയായ സുരേഖ എം വി , വോളൻ്റിയർ ലീഡർ മാരായ ആദിദേവ്,അനന്യ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page