സപ്ലൈക്കോയുടെ മുൻപിൽ കാട്ടൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

കാട്ടൂർ : സപ്ലൈക്കോ വഴി പതിമൂന്ന് ഇനം ഭക്ഷ്യ വസ്തുക്കൾ കിട്ടുമെന്ന് പറഞ്ഞു പറ്റിക്കുന്ന സർക്കാരിനെതിരെ കാട്ടൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ സപ്ലൈക്കോയുടെ മുൻപിൽ പ്രതിഷേധ സമരം നടത്തി. മഹിള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം നിർവഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിയും മഹിളാ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ചാർജും, പതിനാലാം വാർഡ് മെമ്പർ അംബുജ രാജൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗീതമനോജ് മുഖ്യാതിഥിയായിരുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, മണ്ഡലം പ്രസിഡന്റ്‌ എ എസ്‌ ഹൈദ്രോസ്, സിദ്ധിഖ് കറുപ്പംവീട്ടിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

continue reading below...

continue reading below..മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി വാർഡ് മെമ്പറുമായ സ്വപ്ന ജോർജ് കാക്കശ്ശേരി സ്വാഗതവും, ബ്ലോക്ക് ജനറൽ സെക്രട്ടറി വാർഡ് മെമ്പറുമായ മോളി പിയൂസ് നന്ദിയും പറഞ്ഞു.

ബ്ലോക്ക്‌ സെക്രട്ടറി ജോയ് സി. എൽ, മണ്ഡലം വൈസ് പ്രസിഡന്റ് ജലീൽ കരുപ്പാംകുളം, ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് വർഗീസ്സ് പുത്തങ്ങാടി, പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റും, ബൂത്ത്‌ പ്രസിഡന്റുമായ ബദറുദ്ധീൻ വലിയകത്ത്, ലോയിഡ്ഡ് ചാലിശ്ശേരി, ബൂത്ത്‌ പ്രസിഡന്റുമാരായ സനു നെടുമ്പുര, ബാബു മൂലയിൽ, റംഷാദ് വലിയകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

You cannot copy content of this page