സ്‌കൂള്‍ ഓട്ടത്തിലായിരുന്ന ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

ഇരിങ്ങാലക്കുട : കല്‍പറമ്പ് വെങ്ങാട്ടുപ്പിള്ളി ക്ഷേത്രത്തിന് സമീപം സ്‌കൂള്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ജൂലൈ 19 ബുധനാഴ്ച വൈകീട്ട് 4.15 ന് കല്‍പറമ്പ് ഭാഗത്ത് നിന്നും വെള്ളാങ്ങല്ലൂര്‍ ഭാഗത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ ടാക്‌സിയും എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും വിദ്യാര്‍ത്ഥികളും അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു.വെള്ളാങ്കല്ലൂര്‍ സ്വദേശികളായ ആല്‍വിന്‍(7),ലക്ഷ്മി (4),ശിവ(7) അഡ്രീന(6)എരുമത്തടം സ്വദേശികളായ ആരോമല്‍ (11),നവീന്‍ 12),ആര്യനന്ദ(9),ആരോണ്‍ (8) കബീര്‍ (5) ഡ്രൈവര്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി പ്രിജോ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ ഡ്രൈവറെയും വിദ്യാര്‍ത്ഥിയെയും തൃശ്ശുര്‍ ഐലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.രണ്ട് വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നിട്ടുണ്ട്.

You cannot copy content of this page