ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ ശിവകുമാർ (54). ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും മൂകാംബിക ദർശനം കഴിഞ്ഞു വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്.
അപകടത്തിൽപെട്ട ആളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com