ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിൻറെ നേതൃത്വത്തിൽ ലോക ഭക്ഷ്യദിനത്തിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചും പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
ഇന്ന് നമ്മുടെ പല കുട്ടികളും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു മൂലം പഠനത്തിൽ ഏകാഗ്രത നഷ്ടപ്പെടുകയും ക്ഷീണം അനുഭവപ്പെടുകയും അതു മൂലം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം, പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അനാരോഗ്യമാണെന്ന അവബോധം, കൂടുതൽ ഏകാഗ്രതയും ഊർജ്ജവും ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം , ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് ഡയറ്റീഷ്യനും നുട്രീഷനിസ്റ്റുമായ അപർണ കെ എസ് ക്ലാസ്സ് നൽകി.
പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ ഡോ.വർഷ , സുരേഖ , ഷമീർ , എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com