ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്ക്കാരങ്ങൾക്കെതിരെ കോൺഗ്രസ്സ് സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഗതാഗത വകുപ്പ് മന്ത്രിയുടെ അനാവശ്യ പരിഷ്ക്കാരങ്ങൾക്കെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവിഗ് ലൈസൻസ് പരിഷ്ക്കാരങ്ങൾക്ക് എതിരെയും വാഹന ഉടമകൾക്ക് രജിസ്ട്രേഷൻ കഴിഞ്ഞിട്ടും ആർ സി ബുക്ക് നൽകാത്തതിന് എതിരെയും 10 മാസത്തിൽ അധികമായി ലൈസൻസ് നൽകാത്തതിന് എതിരെയും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി അദ്ധ്യക്ഷത വഹിച്ചു. ബൈജു കുറ്റിക്കാടൻ, കെ കെ അബ്ദുള്ള കുട്ടി, സിന്ധു അജയൻ, പ്രദീപ് താഴത്തു വീട്ടിൽ, സന്തോഷ് മുതുപറമ്പിൽ, അഖിൽ കാഞ്ഞാണിക്കാരൻ, കെ ശിവരാമൻ നായർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page