മുരിയാട് പഞ്ചായത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഹരിതോദ്യാനം പദ്ധതി ആരംഭിച്ചു

ആനന്ദപുരം : വിദ്യാർത്ഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 3-ാം നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഹരിതോദ്യാന പദ്ധതികൾക്ക് തുടക്കം കുറിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് തല ഉദ്ഘാടനം ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. വാർഡ് അംഗം കെ. വൃന്ദകുമാരി അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നിജി വത്സൻ , സ്കൂൾ ഹെഡ് മാസ്റ്റർ അനിൽ കുമാർ, കൃഷി അസിസ്റ്റൻ്റ് നിതിൻ രാജ്, തുടങ്ങിയവർ പങ്കെടുത്തു.

ആനന്ദപുരം ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പി ടി എ പ്രസിഡൻ്റുമായ എ എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബീന ടീച്ചർ പങ്കെടുത്തു.

മുരിയാട് എ.യു.പി സ്കൂളിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീജിത്ത് പട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സുബി ടീച്ചർ പങ്കെടുത്തു.

തുറവൻകാട് ഊക്കൻ മെമ്മോറിയൽ യുപി സ്കൂളിൽ ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റോസ്മി ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സി.ജർമിയ പങ്കെടുത്തു.

ആനന്ദപുരം സെൻ്റ് ജോസഫ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു വാർഡ് അംഗം നിത അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് – മാനേജർ സി. വെർജിൻ തുടങ്ങിയവർ പങ്കെടുത്തു.

പുല്ലൂർ സെൻ്റ് സേവ്യേഴ്സ് സ്കൂളിൽ ആരോഗ്യ വിദ്യഭ്യാസ- സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സേവ്യർ ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page