ഇരിങ്ങാലക്കുട : ചെമ്മണ്ട ശാരദാ ഗുരുകുലത്തിൻ്റെയും, കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ ദാർശനിക അനുസന്ധാന പരിഷത്തിൻ്റെ (ICPR) ധനസഹായത്തോടെ നടത്തുന്ന 11 ദിവസത്തെ ആവാസീയ ന്യായസൂത്രകാരശാലയ്ക്ക് ശാരദാഗുരുകുലത്തിൽ വച്ച് ഞായറാഴ്ച തുടക്കമായി.
ശാരദാ ഗുരുകലുത്തിൻ്റെ ശിക്ഷണവിഭാഗാധ്യക്ഷയും, NCERT സംസ്കൃത പാഠപുസ്തകസമിതി അംഗവുമായ ജെ വന്ദനയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സത്രത്തിൽ രാഷ്ട്രപതി പുരസ്ക്കാരം ലഭിച്ച സംസ്കൃത പണ്ഡിതൻ പ്രൊഫ. വി. രാമകൃഷ്ണ ഭട്ട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
സമാപന പരിപാടി ഫ്രെബുവരി 5 ന് വൈകുന്നേരം 3 മണിക്കാണ്. ഉത്തര കാശിയിൽ നിന്നും സമാഗതനായ ഹരിബ്രഹ്മേന്ദ്രാനന്ദ തീർഥസ്വാമികളാണ് മുഖ്യാചാര്യൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive