വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം – അനുബന്ധ പരിപാടികൾ ജൂലൈ 7ന് ആരംഭിക്കും

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് സപ്ത‌ദിന ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ 22 വരെ ഇരിങ്ങാലക്കുട മെയിൻ റോഡിലെ ലിറ്റിൽ ഫ്ളവർ കോൺവെന്റ്റ്ന് സമീപമുള്ള കാത്തലിക് സെൻ്റർ ജ്യോതിസിൽ വെച്ച് നടക്കും.



അനുബന്ധ പരിപാടികൾ ജൂലൈ 70 പൊറത്തിശ്ശേരി കോട്ടപ്പാടത്ത് വെച്ച് നടക്കുന്ന മഡ് റേസ്, മഡ് ഫുട്ബോൾ എന്നീ മത്സരങ്ങളോടെ ആരംഭിക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് കേരളപോലീസ്’ ഫുട്ബോൾ ടീം ക്യാപ്റ്റനും സന്തോസ്ട്രോഫി കേരളടീം അംഗവുമായിരുന്ന ശ്രീ വിപിൻ തോമസ് ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ റേഞ്ച് ഇൻ്റേണൽ സെക്യൂരിറ്റി ഡിവൈ.എസ്.പി ബിജോയ് പി.ആർ, സമ്മാനദാനം നിർവഹിക്കും. കീഴ്ത്താണി AIMR മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് മഡ് റേസും മഡ് ഫുട്ബോൾ പ്രോഗ്രാമും സംഘടിപ്പിക്കുന്നത്.



ജൂലൈ 9 ന് മണ്ണ്, ജലം, കൃഷി എന്നീ വിഷയങ്ങളെ ആസ്പദമാ ക്കി 90 സെക്കൻ്റ് കവിയാത്തദൈർഘ്യമുള്ള റീൽസ്’ മത്സരം സംഘടിപ്പിക്കും. ഇരിങ്ങാലക്കുട മണ്ഡലം അതിർത്തിയിലുള്ളവർക്ക് ജൂലൈ 16 വരെ താഴെപ്പറയുന്ന visionirinjalakuda2018@gmail.com
വാട്‌സ്ആപ്പ് നമ്പറിലോ7511575116 അയക്കാവുന്നതാണ്.



ജൂലൈ 13, 14 തീയതികളിൽ ‘തൈവണ്ടി’ പ്രചാരണം നടത്തും. നടക്കും. ജൂലൈ 16 ന് രാവിലെ 10 മണിക്ക് വിഷൻ ഇരിങ്ങാലക്കുട പത്താമത് ഞാറ്റുവേല മഹോത്സവത്തിന് തിരിതെളിയും. ജൂലൈ 15 ബുധനാഴ്‌ച രാവിലെ 9:30 ന് കൊടിയേറ്റ കർമ്മം.



വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി, ഞാറ്റുവേല പ്രോഗ്രാം ജനറൽ കൺവീനർ പി ആർ സ്റ്റാൻലി, ചീഫ് കോർഡിനേറ്റർ സിമിഷ് സാഹു, എ ഐ എം ആർ ഹോസ്പിറ്റൽ പ്രതിനിധി ഡോ. അബീത് അക്ബർ, കോഡിനേറ്റർമാരായ ഷാജി മാസ്റ്റർ എല്ലാവരും മാസ്റ്റർ എന്നിവർ ജ്യോതിസ് കോളേജിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page