കലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത് നേട്ടം: പെരുവനം കുട്ടൻ മാരാർ – സംസ്കാരസാഹിതി ഏകദിന കലാസാംസ്കാരികോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കലയിലേക്കും സാഹിത്യത്തിലേക്കും യുവജനങ്ങളെ ആകർഷിക്കുന്ന എല്ലാ സംരംഭങ്ങളും സമൂഹത്തിന് ഗുണകരമാണെന്ന് മേളവിദഗ്ധൻ പെരുവനം കുട്ടൻ മാരാർ പറഞ്ഞു. ഇരിങ്ങാലക്കുടയിലെ യുവപ്രതിഭകളെ ഒരു കലാസാംസ്കാരിക പരിപാടിയുടെ ഭാഗമാക്കാൻ സംസ്കാരസാഹിതി നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണ്. സംസ്കാരസാഹിതി നടത്തിയ ഏകദിന കലാസാംസ്കാരികോത്സവമായ അക്ഷരാംബരി സമാപനസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.



സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. മിഴാവ് കലാകാരൻ കലാമണ്ഡലം രവികുമാർ, വീണാവാദനത്തിൽ ദേശീയ യുവജനോത്സവത്തിൽ വിജയിയായ ടി എ മാനസ എന്നിവരെ ചടങ്ങിൽ ആദരിച്ചു.



പ്രൊഫ. സാവിത്രി ലക്ഷ്മണൻ, എം ജെ ടോം, ജോൺ നിതിൻ തോമസ്, ഭരതകുമാർ പൊന്തേംകണ്ടത്ത്, ജോസഫ് പള്ളിപ്പാട്ട്, സുരഭി വിനോദ്, സുജ സഞ്ജീവ്കുമാർ, ശ്രീലക്ഷ്മി മനോജ്, സനൽ കല്ലൂക്കാരൻ, ടി ജി പ്രസന്നൻ എന്നിവർ സംസാരിച്ചു.



കവിയരങ്ങ്, എഴുത്തുകാരുമായുള്ള സംവാദപരിപാടി, പുസ്തക പ്രകാശനം, നൃത്ത സംഗീത ആവിഷ്കാരങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സിനിമാറ്റിക് ഡാൻസ് മത്സരം, സാഹിത്യ/ചിത്രരചനാ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, പൊതുസമ്മേളനം തുടങ്ങിയവയും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page