കൂടൽമാണിക്യത്തിൽ ഇന്ന് വലിയ വിളക്ക് – ഇന്നത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളിലൊന്നായ വലിയ വിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും. കൊടിപ്പുറത്ത് വിളക്ക് മുതൽ ഉത്സവനാളുകളിൽ രാത്രി ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതാണ് വലിയ വിളക്കോടെ സമാപ്തിയാകുന്നത്.

ഇന്ന് രാവിലത്തെ 8.30 ന്റെ ശീവേലിക്കും രാത്രി രാത്രി 9.30 ന്റെ വിളക്കെഴുന്നള്ളിപ്പിനും പത്മശ്രീ പെരുവനം കുട്ടൻ മാരാർ പ്രാമാണ്യം വഹിക്കും. വലിയവിളക്ക് ദിവസം രാത്രി 12-ന് ശ്രീരാമ പട്ടാഭിഷേകം കഥകളി അരങ്ങേറും. കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE



മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.00, ഭജന 2.35, ഓട്ടൻ തുള്ളൽ 3.10, വീണ കച്ചേരി 4.10, ഭരതനാട്യ കച്ചേരി 5.00, സംഗീ താരാധന 6.00, നൃത്താർച്ചന 7.00, മോഹിനിയാട്ടം 7.00, കണ്ണൻ ജി നാഥ്‌ ഭക്തിഗാനമേള 9.00, കഥകളി ശ്രീരാമ പട്ടാഭിഷേകം 12.00

പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ ഒരു മണി മുതൽ തിരുവാതിരക്കളി, 4.45 മുതൽ 5.10 വരെ ഭരതനാട്യം ഭാവന സ്കൂൾ ഓഫ് ആർട്ട്സ്, കൈപ്പമംഗലം, 5.15 മുതൽ 5.30 വരെ പൂതപ്പാട്ട് ആദിലക്ഷ്മി, ഗായത്രി ഹരിശങ്കർ, 5.35 മുതൽ 6.00 വരെ നൃത്തനൃത്യങ്ങൾ രതീഷ പ്രശാന്ത് – രംഗഭൂഷ പെർഫോമിംഗ് ആർട്ട്സ് സെന്റർ, ഇരിങ്ങാലക്കുട, 6.05 മുതൽ 6.55 വരെ നൃത്ത സംഗീതനാടകം “പാദുകാഭിഷേകം” ഇന്ത്യൻ കൾച്ചറൽ & ഹെറിറ്റേജ് സെന്റർ, കാക്കനാട്



7.00 മുതൽ 7.25 വരെ ഭരതനാട്യം ദിവിജ കെ.ജി. ബാംഗ്ലൂർ, 7.30 മുതൽ 8.25 വരെ നൃത്തനൃത്ത്യങ്ങൾ ആർ.എൽ.വി. സുന്ദരൻ ,ഓം നമഃശിവായ നൃത്ത കലാകേന്ദ്രം, ഇരിങ്ങാലക്കുട, 8.30 മുതൽ 9.00 വരെ ഭരതനാട്യം മഹേശ്വരി ഗിരീഷ്, 9.05 മുതൽ 10.30 വരെ ഭരതനാട്യം ശ്രുതി ജയൻ (സിനി ആർട്ടിസ്റ്റ്).

ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page