ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാൻ ഞായറാഴ്ച രാവിലെ മൂന്നാനയുടെ അകമ്പടിയോടെ രാപ്പാൾ ആറാട്ടുകടവിലേക്ക് എഴുന്നുള്ളി. പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് കിഴക്കേനടയിൽ പോലീസ് സല്യൂട്ട് നൽകി. ഉച്ചയ്ക്ക് ഒരുമണിക്ക് രാപ്പാൾ ആറാട്ടുകടവിലാണ് ആറാട്ട്. വൈകീട്ട് അഞ്ചുമണിയോടെ തിരിച്ചെഴുന്നള്ളിപ്പ്. ആൽത്തറയിൽനിന്ന് പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജങ്ഷനിൽ നിന്ന് പാണ്ടിമേളത്തോടെയുമാണ് തിരിച്ചെഴുന്നള്ളിപ്പ്. WATCH LIVE
വൈകീട്ട് 7.30ന് ഠാണാ ജംഗ്ഷനിൽ നിന്നും പഞ്ചാരി മേളത്തോടെ സ്വീകരിക്കുകയും ആൽത്തറയിൽ നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനിൽ നിന്നും പാണ്ടി മേളത്തോടെയും പ്രവേശിക്കുന്നു. ക്ഷേത്രത്തിനകത്തേക്ക് തുടർന്ന് കൊടിക്കൽപറ, കാണിയ്ക്ക പഞ്ചവാദ്യം പ്രമാണം അയലൂർ അനന്ത നാരായണ ശർമ & പാർട്ടി. പാണ്ടിമേളം പ്രമാണം രാജീവ് വാരിയർ ഇരിങ്ങാലക്കുട
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive