എടതിരിഞ്ഞി : സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പാർളിമെന്റിൽ കോൺഗ്രസ് കഴിഞ്ഞാൽ രണ്ടാം കക്ഷിയായിരുന്ന, പ്രതിപക്ഷ നേതൃസ്ഥാനം പോലും വഹിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർച്ചയെ തളർത്തിയത് 64 ലെ ദൗർഭാഗ്യകരമായ പിളർപ്പാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു പ്രസ്താവിച്ചു. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേനത്തോടനുബന്ധിച്ച് എടതിരിഞ്ഞിയിൽ നടന്ന പാർട്ടി ജന്മശതാബ്ദി ആഘോഷ സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1952 എ.കെ.ജിയും 1957 ൽഎസ്.എ. ഡാങ്കെയും 1962 ൽ വീണ്ടും എ.കെ.ജി പ്രതിപക്ഷ നേതാക്കളായി തെരഞ്ഞെടുക്കത്തക്ക വിധത്തിൽ ബഹുജന സ്വാധിനവും വളർച്ചയും നേടി മുന്നേറിയ പ്രസ്ഥാനത്തെ തളർത്തിയത് പാർട്ടിയിലെ പിളർപ്പാണ്. പിളർപ്പിനു ശേഷം 1967 ൽനടന്ന തെരഞ്ഞടുപ്പിൽ സ്വതന്ത പാർട്ടിയുടെയും ജന സംഘത്തിന്റെയും സംയുക്ത പ്രതിനിധിയായ രാജഗോപാലാചാരിയാണ് പ്രതിപക്ഷ നേതാവായത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ക്ഷീണത്തെ മുതലെടുത്തത് ഹിന്ദുത്വ ശക്തികളാണെന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു . സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ.സുധീഷ്, കെ.എസ്.ജയ, സി പി ഐ മുതിർന്ന നേതാവ് കെ.ശ്രീകുമാർ, മണ്ഡലം അസി: സെക്രട്ടറി എൻ.കെ.ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ,അനിത രാധാകൃഷ്‌ണൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐഡി ആർ എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ വി.ആർ രമേഷ് സ്വാഗതവും സംഘാടക സമിതി ട്രഷറർ ടി.വി വിബിൻ നന്ദിയും പറഞ്ഞു. പതാക-ബാനർ-കൊടിമര -സ്മൃതി ജാഥക്കളും റെഡ് വളണ്ടിയർ മാർച്ചും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive