ഇന്ന് കൂടൽമാണിക്യം പള്ളിവേട്ട – പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : പള്ളിവേട്ടയ്ക്കായി സംഗമേശൻ ശനിയാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിനുപുറത്തേക്ക് എഴുന്നള്ളും. പള്ളിവേട്ട ദിവസമായ ശനിയാഴ്ച രാവിലെ നടക്കുന്ന ശീവേലിക്ക് പെരുവനം കുട്ടൻമാരാർ പ്രാമാണികനാകും. രാത്രി 8.30-ന് ക്ഷേത്രത്തിലെ നാല് പ്രദക്ഷിണത്തിനുശേഷം കൊടിമരച്ചുവട്ടിൽ പാണികൊട്ടിയാണു പുറത്തേക്ക് എഴുന്നള്ളിപ്പ്. കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE

ആൽത്തറയ്ക്കൽ പള്ളിനായാട്ട് നടത്തുന്നതിൻ്റെ പാരമ്പര്യാവകാശികളായ മുളയത്ത് നായരാണ് പന്നിയുടെ പ്രതിരൂപ ത്തെ അമ്പെയ്തുവീഴ്ത്തുക. പള്ളിവേട്ടയ്ക്കുശേഷം മൂന്ന് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നള്ളും. കുട്ടംകുളം പന്തലിൽ പഞ്ചവാദ്യം അവസാനിച്ച് ചെമ്പടവകകൊട്ടി പാണ്ടിമേളം ആരംഭിക്കും. പഞ്ചവാദ്യത്തിന് പെരുവനം കൃഷ്ണകുമാറും പാണ്ടിമേളത്തിനു മൂർക്കനാട് ദിനേശൻ വാര്യരും പ്രാമാണികരാകും.

ക്ഷേത്രനടയ്ക്കൽ മേളം അവസാനിച്ചശേഷം ത്രിപുട കൊട്ടി, ഭഗവാൻ ക്ഷേത്രത്തി ലേക്ക് പ്രവേശിക്കും. പഞ്ചാരിയോടെ ഒരു പ്രദക്ഷിണംകൂടി പൂർത്തിയാക്കി, തുടർന്ന് ഇടയ്ക്കയിൽ മറ്റു പ്രദക്ഷിണങ്ങൾ പൂർത്തിയാക്കും. തുടർന്ന് തിടമ്പ് അകത്തേക്ക് നയിച്ച് പൂജയ്ക്കു ശേഷം പള്ളിക്കുറുപ്പ് ചടങ്ങ്.


മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.00, നൃത്തനൃ ത്യങ്ങൾ 2.35, കീർത്തനം 3.35, ഭരതനാട്യ ക്കച്ചേരി 4.25, കുച്ചിപ്പുഡി 5.25, ഭരതനാ ട്യം 6.25, നൃത്തസമന്വയം 7.30

പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി 1.00, ഓട്ടൻതുള്ളൽ 5.00, ഭക്തിഗാനമേള 5.20, ഭരത നാട്യം 6.50, നൃത്തനൃത്യങ്ങൾ 6.50, ശാസ്ത്രീ യനൃത്തം 7.35, കേരളനടനം 8.20

ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page