ആനന്ദപുരം ഗവ. ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു. ഉദ്‌ഘാടനം കഴിഞ്ഞിട്ട് വെറും 6 മാസം – നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്

ആനന്ദപുരം : ഉദ്‌ഘാടനം കഴിഞ്ഞു വെറും 6 മാസത്തിനുള്ളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. കഴിഞ്ഞ ജനുവരി 10 നാണ് കെട്ടിടം ഉദ്‌ഘാടനം ചെയ്ത് രോഗികൾക്കായി തുറന്നു കൊടുത്തത്. ഉദ്‌ഘാടനം കഴിഞ്ഞ് ആദ്യത്തെ മഴക്ക് തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി.



ഇതോടെ മഴ പെയ്താൽ രോഗികൾ മുറിയിൽ നിന്നും ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ്. കെട്ടിടത്തിന്റെ ചുമരുകളിലെല്ലാം മഴവെള്ളം ചോർന്നൊലിച്ച അടയാളങ്ങളാണ്. പുതിയതായി പണിതീർത്ത കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറികൾ ഇത് വരെയും തുറന്ന് കൊടുത്തിട്ടില്ല. മുറി ചോർന്നൊലിക്കുന്നതാണ് കാരണം. ഇതിനെ തുടർന്ന് കെട്ടിടത്തിന് മുകളിൽ ട്രസ് വിരിച്ചിരിക്കുകയാണ്. മുകളിൽ ഇപ്പോഴും പണികൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.



ഗർഭിണികൾക്കും കുട്ടികൾക്കും ആഴ്ച്ചതോറും നൽകുന്ന കുത്തിവയ്പ്പ് ഇപ്പോഴും നടക്കുന്നത് ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിൽ തന്നെയാണ്. ഉച്ചക്ക് ശേഷമുള്ള ഒ പി യും . ലാബും മരുന്ന് വിതരണവും ഇപ്പോഴും ഈ പഴയ കെട്ടിടത്തിൽ തന്നെയാണ്. മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്ന ആശുപത്രിയാണിത്.



2020 ൽ കിഫ്ബിയിൽ നിന്നുള്ള 1 കോടി 31 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുള്ളതായി കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.



ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഭാരവാഹികളായ തോമസ് തത്തംപിള്ളി, കെ.എ. ഗംഗാദേവി, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, എം.എൻ. രമേശ്, ജോമി ജോൺ, എം.മുരളി, മോളി ജേക്കബ്, എബിൻ ജോൺ, റിജോൺ ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page