കാറളത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണ്ണം കവർച്ച ചെയ്ത കേസ്സിൽ അയൽവാസി മുഹമ്മദ് റാഫി പിടിയിൽ

ഇരിങ്ങാലക്കുട : കാറളത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണ്ണം കവർച്ച ചെയ്ത കേസ്സിൽ അയൽവാസി മുഹമ്മദ് റാഫി പിടിയിൽ. കാറളം സ്വദേശി അരിമ്പുള്ളി വീട്ടിൽ സുമേഷ് കുടുംബമായി താമസിക്കുന്ന കാറളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി സുമേഷിന്റ അമ്മ സാവിത്രിയെ (79) ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സാവിത്രി ധരിച്ചിരുന്ന സ്വർണ്ണാഭരണമായ ആറ് വളകളും ഒരു മാലയും കവർച്ച ചെയ്ത കേസ്സിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയും തൊട്ടടുത്തുള്ള സുമേഷിന്റെ സഹോദരന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫി (58) യെ അറസ്റ് ചെയ്തത്.



സാമ്പത്തിക ബാധ്യതകളുള്ള ഇയാൾ കൊല്ലപ്പെട്ട സാവിത്രിയോട് സ്വർണ്ണാഭരണങ്ങൾ പണയം വെയ്ക്കുന്നതിനായി ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. ഇത് ലഭിക്കാതത്തിനെ തുടർന്നാണ് ഇയാൾ സാവിത്രിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്തിൽ വലിച്ച് മുറിക്കി ബെഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും ബെഡ് റൂമിൽ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.



മരണം ഉറപ്പ് വരുത്തുന്നതിനായി തലയിണ ഉപയോഗിച്ച് മുഖത്ത് അമർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. തുടർന്ന് മാലയും വളകളും ഊരിയെടുക്കുകയും അടുക്കളയിൽ ഉണ്ടായിരുന്ന മുളക് പൊടി എടുത്ത് കൊണ്ട് വന്ന് വിതറിയതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പോവുകയുമായിരുന്നു.



സംഭവത്തിന് കേസെടുത്തതിന് ശേഷം അന്വേഷണത്തിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിരുന്നു. ഇവർ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. നാടോടികളായ സ്ത്രീകളെയും മറ്റും കേന്ദ്രീകരിച്ചും, കുപ്രസിദ്ധരായ കവർച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചും, അയൽവാസികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ചും ആണ് അന്വേഷണം നടത്തി വന്നിരുന്നത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.



തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരായണൻ ടി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവ് മുഹമ്മദ് നദീം ഐപി എസിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ അഡീ. എസ് പി സിനോജ് ടി എസ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജി എം കെ, വിനോജ് എ. – സി.ഐ (കാട്ടൂർ സർക്കിൾ), ഹഷീഷ് – എസ്.ഐ (കാട്ടൂർ പി.എസ്), സുനിൽ പി സി എസ് ഐ സ്പെഷ്യൽ ബ്രാഞ്ച്, ജയകൃഷ്ണ പി.പി. – എസ്.ഐ (ഡാൻസാഫ്), ഫ്രാൻസിസ് പി.ജെ. – എസ്.ഐ (കാട്ടൂർ പി.എസ്), ഷൈൻ ടി.ആർ. – എസ്.ഐ (ഡാൻസാഫ്), സോണി പി.എക്സ്. – ജി.എസ്.സി.പി.ഒ (ഡാൻസാഫ്), ഷിന്റോ – ജി.എസ്.സി.പി.ഒ (ഡാൻസാഫ്), കൃഷ്ണദാസ് – ജി.എസ്.സി.പി.ഒ (ഇരിങ്ങാലക്കുട പി.എസ്), ഉമേഷ് – ജി.എസ്.സി.പി.ഒ (ഇരിങ്ങാലക്കുട പി.എസ്), മിഥുൻ പി.എസ്. – സി.പി.ഒ (കാട്ടൂർ പി.എസ്), കിരൺ രഘു – സി.പി.ഒ (അന്തിക്കാട് പി.എസ്),

ആദർശ് – സി.പി.ഒ (ആളൂർ പി.എസ്), പ്രജിത്ത് കെ.വി. – സി.പി.ഒ (സൈബർ സെൽ), ഇ.ആർ. ബൈജു – ഐ.എസ്.എച്ച്.ഒ (കൊടുങ്ങല്ലൂർ പി.എസ്), പ്രദീപ് – എസ്.ഐ (ഡാൻസാഫ്), പ്രജീഷ് – എ.എസ്.ഐ (വലപ്പാട് പി.എസ്), ബിജു സി.കെ. – ജി.എസ്.സി.പി.ഒ (ഡാൻസാഫ്), നിഷാന്ത് എ. – സി.പി.ഒ (ഡാൻസാഫ്), മിഥുൻ കെ.പി. – സി.ഐ (അന്തിക്കാട് സർക്കിൾ), സതീശൻ മടപ്പാട്ടിൽ – എസ്.ഐ (ഡാൻസാഫ്), സിൽജോ വി.യു. – എ.എസ്.ഐ (ഡാൻസാഫ്), ലിജു ടി.ആർ. – എ.എസ്.ഐ (ഡാൻസാഫ്), റെജി എ.യു. – എ.എസ്.ഐ (ഡാൻസാഫ്), ഷനൂഹ് – സി.പി.ഒ (സൈബർ സെൽ), സുർജിത്ത് സാഗർ – സി.പി.ഒ (ഡാൻസാഫ്) എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page