കൃഷി ലാഭത്തിലുപരി ഒരു സംസ്കാരമാണ് – പ്രിയനന്ദൻ ; മുരിയാട് സർവീസ് സഹകരണ ബാങ്കിന്‍റെ പഞ്ചദിന ഞാറ്റുവേല ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കൃഷി നമ്മുക്ക് ലാഭത്തിലുപരി ഒരു സംസ്കാരമാണെന്ന് പ്രശസ്ത സിനിമ സംവിധായകൻ പ്രിയനന്ദൻ. മുരിയാട് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല ചന്ത ബാങ്ക് പരിസരത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്‍റ് എം ബി രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലതാ ചന്ദ്രൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ചിറ്റിലപ്പള്ളി, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം അനീഷ് ഇൻ ആർട്ട് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫോക്‌ലോർ സംസ്ഥാന അവാർഡ് ജേതാക്കളായ കുട്ടി കെ എൻ എ കുട്ടി, ഗിരീഷ് കെ.എസ് എന്നിവരെയും എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയന്‍, ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്‍റ് ജോമി ജോൺ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിപിൻ വിനോദൻ , ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത രവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബാങ്ക് വൈസ് പ്രസിഡന്‍റ് എ എം സ്വാഗതവും ബാങ്ക് സെക്രട്ടറി എ എ വിലാസിനി നന്ദിയും പറഞ്ഞു

You cannot copy content of this page