പി എസ് സുകുമാരൻ മാസ്റ്റർ കാർഷിക വേദിയുടെ നേതൃത്വത്തിൽ നമ്മുടെ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : പി എസ് സുകുമാരൻ മാസ്റ്റർ കാർഷിക വേദിയുടെ നേതൃത്വത്തിൽ നമ്മുടെ അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ പരിസരത്ത് നടന്ന ചടങ്ങ് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ പി സ് സുധീർ അധ്യക്ഷത വഹിച്ചു.

വിഷരഹിത ജൈവ പച്ചക്കറി ഉൽപ്പാദിപ്പിക്കുകയും, കാർഷിക സംസ്കാരവും ആരോഗ്യം സംരക്ഷിക്കുക എന്നതുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവും ക്ഷീരകാർഷിക മേഖലയിൽ സമഗ്ര സംഭാവന നൽകിയിട്ടുള്ള പി എസ് സുകുമാരൻ മാസ്റ്ററുടെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

ഓണത്തിന് ജൈവ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി കർഷകർക്ക് ആദ്യഘട്ടം എന്ന രീതിയിൽ വിത്തും ഗ്രോ ബാഗുകളും നൽകി. കാർഷിക വേദി ചെയർമാൻ കെ പി കണ്ണൻ സ്വാഗതം പറഞ്ഞു.

You cannot copy content of this page