മുകുന്ദപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വഴി 25 രൂപക്ക് സവാള ലഭ്യമാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം മുൻ എം.പി സുരേഷ് ഗോപി നിർവഹിച്ചു

വേളൂക്കര : കേന്ദ്ര സർക്കാരിന്റെ വില നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വഴി 25 രൂപക്ക് സവാള ലഭ്യമാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം മുൻ എം.പി സുരേഷ് ഗോപി വേളൂക്കര പഞ്ചായത്ത് ഹരിതകർമസേന അംഗങ്ങൾക്ക് നൽകികൊണ്ട് നിർവഹിച്ചു.

continue reading below...

continue reading below..


ഒരു കിറ്റ് പണം നൽകി വാങ്ങിയ അദ്ദേഹം, പാവപ്പെട്ട പ്രായമായ 10 അമ്മമാർക്ക് കിറ്റ് നൽകാനുള്ള പണം മുകുന്ദപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഭിലാഷിനെ ഏൽപ്പിക്കുകയും ചെയ്തു.


മുകുന്ദപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എം ഡി അജിത് സി എ, ഡയറക്ടേഴ്സായ ഓ എൻ ജയൻ, വിപിൻ പാറമേക്കാട്ടിൽ, ശ്രീനിവാസൻ പണ്ടാരിൽ എന്നിവർ സന്നിഹിതരായിരുന്നു. കോഫി വിത്ത് എസ്‌ ജി എന്ന പരിപാടിയുടെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ എത്തിയതായിരുന്നു അദ്ദേഹം .

You cannot copy content of this page