ഊരകത്ത് ഉമ്മൻചാണ്ടി സ്മൃതി സംഗമം നടത്തി

ഊരകം : മേഖല കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം നടത്തിയ ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇരിങ്ങാലക്കുട ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്തു. കൂള ബേബി അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അന്തോണികുട്ടിയുടെ ഓർമക്കായി ഏർപ്പെടുത്തിയ ക്യാഷ് അവാർഡും ട്രോഫിയും അടങ്ങുന്ന വിദ്യാഭ്യാസ പുരസ്‌ക്കാരവും മുൻ പഞ്ചായത്തംഗം എം.കെ.കോരുകുട്ടിയുടെ ഓർമക്കായി ഏർപ്പെടുത്തിയ കർഷകശ്രീ പുരസ്കാരവും വിവിധ തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടി സ്മാരക അച്ചീവ്‌മെന്റ് പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത്, മണ്ഡലം സെക്രട്ടറി ബൈജു മുകുളം, ബൂത്ത് പ്രസിഡണ്ട്മാരായ സുധാകരൻ കൊച്ചുകുളം, എം.കെ.കലേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി സുബിൻ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page