ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു. തൃശ്ശൂരിൽ നടക്കുന്ന എ ഐ സി സി പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുന്ന കോൺഗ്രസ്സ് മഹാസമ്മേളനം, കെ പി സി സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെയും വിജയത്തിനായി ചേർന്ന നേതൃയോഗം യു ഡി എഫ് ചെയർമാൻ എം പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ എം പി ടി.എൻ. പ്രതാപൻ, ചാലക്കുടി എം എൽ എ സനീഷ്‌കുമാർ ജോസഫ്, കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ, മുൻ എം പി സാവിത്രി ലക്ഷ്മണൻ,കാട്ടൂർ ബ്ലോക്ക് പ്രസിഡണ്ട് ഷാറ്റോ കുര്യൻ, ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ്കുമാർ, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു എന്നിവർ സംസാരിച്ചു.

You cannot copy content of this page