” സഹകരണ തിരഞ്ഞെടുപ്പ് ” – ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ITU BANK) ഭരണസമിതിയിലേക്ക് കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു – പത്താം തവണയും ബാങ്ക് ചെയർമാനായി എം പി ജാക്സൺ , തുടർച്ചയായി 34 -ാം വർഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയർമാനായി എം പി ജാക്‌സനേയും, വൈസ് ചെയർമാനായി ഇ ജെ വിൻസന്റിനെയും തിരഞ്ഞെടുത്തു.

പത്താം തവണയാണ് എം പി ജാക്‌സൺ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 34 വർഷമായി ജാക്സനാണ് ബാങ്കിൻ്റെ ചെയർമാൻ.

മറ്റു ഭരണസമിതി അംഗങ്ങളായി സി കെ അജിത്കുമാർ, കെ കെ ചന്ദ്രൻ, പി എ ഡീൻ ഷഹീദ്, പോൾ കരിമാലിക്കൽ, എ മഹേഷ്, ഷാജു പാറേക്കാടൻ, ഷിജു എസ് നായർ, ഗിരിജ ഗോകുൽനാഥ്, വി റീത്ത ആന്റണി, റോസിലി ജെയിംസ്, കെ കെ രാജീവ് എന്നിവരെയും, പ്രൊഫഷണൽ ഡയറക്ടർമാരായി ജസ്റ്റിൻ പൗലോസ്, രാജീവ് മുല്ലപ്പിള്ളി എന്നിവരെയും തിരഞ്ഞെടുത്തു.

വിജയികളെ അനുമോദിച്ച് ബാങ്ക് മാനേജിങ്ങ് ഡയറക്ടർ ടി കെ ദിലീപ്കുമാർ സംസാരിച്ചു.

You cannot copy content of this page