കാട്ടൂർ – തൃപ്രയാർ ബസ്സുകൾ ഠാണാവില്‍ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന പ്രശ്നം – ചർച്ച ജൂലൈ 15ന് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ – ജോയിന്റ് ആർ.ടി.ഓ

ഇരിങ്ങാലക്കുട : കാട്ടൂർ തൃപ്രയാർ ബസ്സുകൾ ഠാണാവില്‍ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന പ്രശ്നം ജൂലൈ 15ന് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസർ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.

റോഡ് നവീകരണം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ പൊളിച്ചിട്ട് പലയിടത്തും പണികൾ പൂർത്തീകരിക്കാത്തതിനാൽ താലൂക്ക് വികസന സമിതി യോഗം കടുത്ത അതിർത്തി രേഖപ്പെടുത്തി.

മഴ മാറി നിന്നാൽ പണി വേഗത്തിൽ ആക്കാൻ കഴിയും എന്ന് കെ എസ് ടി പി പ്രതിനിധി യോഗത്തിൽ അറിയിച്ചു. കൂടാതെ റോഡിൽ കൂടുതൽ ഇടങ്ങളിൽ പോലീസിന്റെ സഹായവും ആവശ്യപ്പെട്ടു.

continue reading below...

continue reading below..

മഴക്കാലം എത്തിയ സാഹചര്യത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.

മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം താഹസിൽദാർ ശാന്തകുമാരി യോഗത്തിൽ സ്വാഗതം ആശംസിച്ചു.

You cannot copy content of this page