നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലക്കാലത്ത് നൂറ്റൊന്നംഗസഭ നടത്തി വരാറുള്ള സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം സംഘടിപ്പിച്ചു. കാരുകുളങ്ങര നൈവേദ്യം അങ്കണത്തിൽ നടന്ന ചടങ്ങിൻ്റെ ഉദ്‌ഘാടനം തൃശൂർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ്  കെ.ആർ. അനൂപ് ഐ.എഫ്.എസ് ആര്യവേപ്പ് തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു

നൂറ്റൊന്നംഗസഭ ചെയർമാൻ ഡോ. ഇ.പിnജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭൂമിമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ.ശ്രീധരനെ ആദരിച്ചു.

ചടങ്ങിൽ സഭ ജനറൽ കൺവീനർ എം.സനൽ കുമാർ, പ്രസന്ന ശശി, സുനിത ഹരിദാസ്, ആശ സുഗതൻ , കെ.വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പി.കെ.ശിവദാസൻ, പി.രവിശങ്കർ, വി.എസ്. കെ.മേനോൻ, വി.എ.പങ്കജാക്ഷൻ, കെ. മുരളി, കെ.എ. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകിയ സസ്യവൽക്കരണ പരിപാടിയിൽ ഇരുന്നോറോളം പേർ പങ്കെടുത്തു.

നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വത്തിൽ പങ്കെടുത്തവർക്കെല്ലാം കേരള വനംവകുപ്പിൻ്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.


വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..