‘ഏബിൾ ഫെസ്റ്റ് ‘ – തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഭിന്നശേഷി കുട്ടികളെ ഉൾകൊള്ളിച്ച് ജൂൺ 12ന് ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻ്ററിൽ ലയൺസ് ഡിസ്ട്രിക്റ്റ് 318 D നേതൃത്വം നൽകുന്ന മെഗാകലോത്സവം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ കലാരംഗത്ത് മികവ് തെളിയിച്ച ഭിന്നവ്യക്തികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ജൂൺ 12 ന് ബുധനാഴ്ച ലയൺസ് ഡിസ്ട്രിക്റ്റ് 318 D നേതൃത്വം നൽകുന്ന ‘ഏബിൾ ഫെസ്റ്റ് ‘ മെഗാകലോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വരെയാണ് കലോത്സവം എന്ന് ഭാരവാഹികൾ പത്രസമേലാണിത് അറിയിച്ചു

മൂന്ന് ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളേയും ഇരുന്നൂറോളം ലയൺസ് ബ്ബുകളുടെ പരിധിയിലുള്ളവരേയും ഉൾപ്പെടുത്തി ആയിരത്തി അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടക്കം 2500 പേർ പങ്കെടുക്കുന്നു. ചടങ്ങിൽ ഖ്യാതിഥിയായി എത്തുന്നത് ചലച്ചിത്ര താരം ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയകുമാറാണ്.

ലയൺസ് എല്ലാവർഷവും ഡിഫറെന്റലി ഏബ്ലേഡ് സ്പോർട്സ് നടത്താറുണ്ടെങ്കിലും ഒരു മെഗാ കലാമേള ആദ്യമായാണ്. സംഗീതം, നൃത്തം, ലഘുനാടകം, ശിങ്കാരിമേളം, ഒപ്പന, ഫാൻസി സ്സ് തുടങ്ങിയവയിൽ 200 -ൽ അധികം കലാകാരന്മാർ അവരുടെ കഴിവ് തെളിയിക്കുന്നു.

ഡിസ്ട്രിക്ട് കോർഡിനേറ്റർ എം ജെ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗയിൽ ലയൺസ് ഗവർണർ ടോണി ഏനോക്കാരൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഈ മുൻ ഇൻ്റർനാഷണൽ ഡയറക്‌ടർ വി പി നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു. ഒട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ സുഷമ നന്ദകുമാർ, ജെയിംസ് വള ജല, ടി ജയകൃഷ്‌ണൻ, സുരേഷ് വാര്യർ എന്നിവർ സംസാരിക്കും. പ്രോഗ്രാം കോർഡിനേറ്റർ ബിജു പൊറുത്തൂർ സ്വാഗതം ഡേവീസ് തട്ടിൽ നന്ദിയും പറയും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ എം ജെ തോമസ്, ബിജു പൊറുത്തൂർ, ഗീതു തോമസ്, ബിന്ദു തോമസ് എന്നിവർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page