ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക ആനയായ മേഘാർജ്ജുനന്‍റെ പാപ്പാന് സ്ഥിരം തസ്തിക അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സംസ്ഥാന റൂറൽ ഡെവലൊപ്മെൻറ് കമ്മീഷണറും, റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറിയുമായ രാജമാണിക്യം ഐ.എ.എസ്. വ്യാഴാഴ്ച വൈകീട്ട് കൂടൽമാണിക്യം ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
മേഘാർജ്ജുനന്‍റെ പാപ്പാന്മാർ ഇടക്കിടെ മാറുന്നതും, അതിന്‍റെ ഭാഗമായി ആനയെ ചട്ടം പഠിപ്പിക്കലും, തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ദേവസ്വത്തിന് സ്ഥിരം തലവേദനയുണ്ടാക്കുന്ന സംഭവങ്ങൾ ആണ്. താത്കാലിക നിയമനമാണ് ഇപ്പോൾ ആനയുടെ പാപ്പന്‍റെ. സ്ഥിരം നിയമനമായാൽ വേധന വ്യവസ്ഥകളും മറ്റും പരിഷ്‌കരിക്കും. കഴിവുള്ളവർ പാപ്പാന്മാരായി ഇവിടെ തുടരും എന്നതാണ് ദേവസത്തിന്‍റെ പ്രതീക്ഷ. ഇത് ആനയുടെ ആരോഗ്യത്തിനും പരിപാലനത്തിനും ഗുണം ചെയ്യും എന്നുള്ളതും ഒരു യാഥാർഥ്യമാണ് .
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ ജി അജയ്കുമാർ, ഭരതൻ കണ്ടേങ്കാട്ടിൽ, കെ സി പ്രേമരാജൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യയായ നിശാന്തിനി ഐ പി എസ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു. തൃശൂർ ജില്ലാ കളക്ടർ ആയും അദ്ദേഹം നേരത്തെ സേവനം അനുഷ്ഠിച്ചിരുന്നു.

കുടുംബസമേതം ക്ഷേത്രദർശനത്തിനാണ് അദ്ദേഹം വന്നതെങ്കിലും ദേവസ്വത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും ആവശ്യങ്ങളും അദ്ദേഹം ചോദിച്ചു മനസിലാക്കുകയും വേണ്ട സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതെയി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. മെയ് മാസത്തിൽ നടക്കുന്ന തിരുത്സവത്തിലേക്ക് അദ്ദേഹത്തെ ദേവസ്വം ക്ഷണിക്കുകയും, ഉത്സവത്തിനു അദ്ദേഹം എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O