നവ കേരള സദസ്സിനോടനുബന്ധിച്ച് വിവിധ ഭാഷകളിലെ കവിതകൾ അവതരിപ്പിച്ച് മെഗാ കവിയരങ്ങ്

ഇരിങ്ങാലക്കുട : നവ കേരള സദസ്സിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ ആദ്യമായി വിവിധ ഭാഷകളിലെ കവിതകൾ അവതരിപ്പിച്ച മെഗാ കവിയരങ്ങ് നടന്നു. എഴുപതോളം കവികൾ പങ്കെടുത്ത മെഗാ കവിയരങ്ങ് പ്രശസ്ത കവി ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ചെയർപേഴ്സനും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ വിജയലക്ഷ്മി വിനയച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജോർജ്, ഖാദർ പട്ടേപ്പാടം, കെ.എൻ. സുരേഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ കെ.എച്ച്. ഷെറിൻ അഹമ്മദ് സ്വാഗതവും പ്രോഗ്രാം കൺവീനറും എംപ്ലോയിമെൻറ് ഓഫീസറുമായ സീനത്ത്.വി.എ നന്ദിയും പറഞ്ഞു.

തിങ്കളാഴ്ച നവ കേരള സദസ്സിനോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ പരിപാടികൾ

വൈകീട്ട് 5 മണി അയ്യങ്കാളി സ്ക്വയർ പാട്ടു കൂട്ടം

വൈകീട്ട് 7.30 ഠാണാ – ബസ് സ്റ്റാൻഡ് നൈറ്റ് വാക്ക്

You cannot copy content of this page