കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ കാർഷിക സെമിനാറും അവാർഡ് ദാന ചടങ്ങും നടത്തി

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ കാർഷിക സെമിനാറും അവാർഡ് ദാന ചടങ്ങും നടത്തി. കർഷകശ്രീ മാസികയും കല്ലേറ്റുംകര സഹകരണ ബാങ്കും ചേർന്നാണ് കാർഷിക സെമിനാർ സംഘടിപ്പിച്ചത്.

പവിഴപുറ്റുകളുടെ ഗവേഷണത്തിൽ ഗുജറാത്ത്‌ ഇക്കോ സോസൈറ്റിയുടെ അവാർഡ് ലഭിച്ച കല്ലേറ്റുംകര ആൽവിൻ തുളുവത്തിനെ പരിപാടിയിൽ അവാർഡ് നൽകി ആദരിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എൻ.കെ ജോസഫ് അധ്യക്ഷത വഹിച്ചു. പറഞ്ഞു ഭരണ സമിതി അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.

കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ കെ പോളി സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എ സി തോമസ് നന്ദിയും പറഞ്ഞു.

You cannot copy content of this page