അതിമാരക മയക്കുമരുന്നുമായി കാറളം പുല്ലത്തറയിൽ നിന്നും 4 പേർ പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയകുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി, വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയടക്കം 4 പേരെ തൃശ്ശൂർ റൂറൽ DANSAF ടീമും, കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

പുല്ലത്തറ സ്വദേശി പെരുമ്പിള്ളി വീട്ടിൽ സുമേഷ് (44) , ആനന്ദപുരം സ്വദേശി ഞാറ്റുവെട്ടി അനുരാഗ് (25), എടതിരിഞ്ഞി സ്വദേശി അരിമ്പുള്ളി വീട്ടിൽ നിധിൻ (30), കൊറ്റനെല്ലൂർ സ്വദേശി വെള്ളിത്തേരി വീട്ടിൽ നൗഫൽ (34) എന്നിവരാണ് പിടിയിലായത്.

Continue reading below...

Continue reading below...


ജില്ലാ പോലീസ് മേധാവി . ഐശ്വര്യ ഡോൺഗ്രെ ഐ പി സ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈസ്റ്റർ, വിഷു സീസണിൽ യുവാക്കൾക്ക് വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്ന് ആണ് പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ സ്ഷാ പി ജ് ജോസിൻ്റെ നേതൃത്വത്തിൽ DANSAF സി ഐ അരുൺ ബി കെ , കാട്ടൂർ ISHO ഹൃഷികേശൻ നായർ ,തൃശ്ശൂർ റൂറൽ DANSAF സ് ഐ സ്റ്റീഫൻ വി ജി , DANSAF ടീം അംഗങ്ങളായ ജോബ്.സി എ ., ഷൈൻ ടി ആർ, ഷറഫുദ്ധീൻ, ലിജു ഇയ്യാനി, ബിനു, മാനുവൽ എം വി, കാട്ടൂർ പോലീസ് സ്റ്റേഷൻ സ് ഐ മണികണ്ഠൻ , ജി സ് ഐ I സജീവ്, ജി എ സ് ഐ ശ്രീജിത്ത് കെ സ് .സ് സി പി ഓ ധനേഷ്, സി പി ഓ മാരായ സനിൽ കെ സ് കിരൺ, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


പിടിയിലായ പ്രതികളിൽ സുമേഷ് നേരത്തെ വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയും, അനുരാജ് കൊടകര, പുതുക്കാട്, ആളൂർ പോലീസ് സ്റ്റേഷനുകളിലെ വിവിധ ക്രിമിനൽ കേസുകളിലെയും പ്രതിയാണ്. പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിൻ്റെ ഉറവിടവും, വിൽപന നടത്തിയ ആളുകളെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD