പാടത്ത് കെട്ടിയിട്ടിരുന്ന പശുവിന് നേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം

വെള്ളാനി : കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ പാടത്ത് കെട്ടിയിട്ടിരുന്ന പശുവിന് നേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം. വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ ഗ്രൗണ്ടിന്റെ സമീപത്തുള്ള പാടത്ത് കെട്ടിയിട്ടിരുന്ന വെള്ളാനി കണ്ടംകുളത്തി രാജൻ എന്നയാളുടെ പശുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് പശുവിനെ അഴിക്കുവാൻ ചെന്നപ്പോഴാണ് പശുവിൻറെ ദേഹത്ത് വടികൊണ്ട് അടിച്ചു മുറിവേറ്റ നിലയിൽ കാണപ്പെട്ടത്.

Continue reading below...

Continue reading below...


പശുവിൻറെ പാൽ കറന്നെടുത്തതായും സംശയമുണ്ടെന്ന് രാജൻ പറയുന്നു. ഗ്രൗണ്ടിന് സമീപപ്രദേശങ്ങളിൽ ലഹരി മാഫിയകളുടെ കേന്ദ്രം ആയിരിക്കുകയാണ് എന്നും ഈ ക്രൂരതക്കെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജൻ കാട്ടൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD