ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വസ്തുവകകൾ ജപ്തി നടപടികൾ തുടരുന്നതിന്‍റെ ഭാഗമായി ബാങ്ക് മുൻ മാനേജർ മാപ്രാണം സ്വദേശി ബിജു കരീമിന്‍റെ വീട്ടിലെ ഫർണിച്ചറുകൾ അടക്കമുള്ള ജംഗമവസ്തുക്കൾ ജപ്തി ചെയ്തു.
ബാങ്ക് മുൻ സെക്രട്ടറിയായിരുന്ന ടി ആർ സുനിൽകുമാർ ജപ്തി നടപടികൾക്ക് സ്റ്റേ വാങ്ങിച്ചിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് ബാങ്ക് ഭരണ സമതി അംഗമായിരുന്ന ചക്രംപള്ളി ജോസ് എന്ന ആളുടെ വീട് പൂട്ടിയ നിലയിൽ ആയിരുന്നതിനാൽ അവിടെയും ജപ്തി നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.
ബിജു കരിമിന്‍റെ വീട്ടിൽ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾക്കായി വെള്ളിയാഴ്ച എത്തുമ്പോൾ അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം ഉദ്യോഗസ്ഥർ മടങ്ങുന്നതിനു മുമ്പ് ബിജു കരീം വീട്ടിൽ എത്തി.
ഡെപ്യൂട്ടി കളക്ടർ റവന്യൂ റിക്കവറി ഐ പാർവതി ദേവി, മുകുന്ദപുരം തഹസിൽദാർ ശാന്തകുമാരി കെ, ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ശശിധരൻ ടി ജി, റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ മനോജ് നായർ, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസർ രശ്മി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സുചിത്ര സി എസ് , രഘുനാഥൻ പി ടി & അനിത , വി എഫ് എ എന്നവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O