കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാർച്ചും ധർണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂർ ജില്ല കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് മാർച്ചും ധർണയും സംഘടിപ്പിച്ചു . യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് വി ആർ ബിജു ധർണ്ണ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഏരിയ സെക്രട്ടറി വി കെ ബൈജു അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ ഗോപി സതി സുബ്രഹ്മണ്യൻ കുമുദം സുബ്രൻ കെ വി സുനിലൻ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..


നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും പെൻഷൻ കുടിക്കുകയും ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി സെസ്സ് പിരിവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തുന്നതിനുള്ള തീരുമാനം നടപ്പിലാക്കുക, നിലവിലുള്ള സെസ്സ് കുടിശ്ശിക പൂർണമായും പിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്.

You cannot copy content of this page