ടൗൺ അമ്പ് മത സൗഹാർദ സദസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ മത സൗഹാർദ സദസ് ഇരിങ്ങാലക്കുട രൂപത ബിഷപ്. മാർ. പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു അമ്പ് ഫെസ്റ്റിന്റെ ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാട്ടുങ്ങച്ചിറ ജുമ മസ്ജിദ് ഇമാം സഖറിയ ഗാസ്മി, കൂടൽമാണിക്യം മുൻ മേൽശാന്തി മണക്കാട് പരമേശ്വരൻ നമ്പൂതിരി, കത്തീഡ്രൽ വികാരി ഡോ. ഫാ. ലാസർ കുറ്റിക്കാടൻ, പ്രോഗ്രാം കോ ഓഡിനേറ്റർ ടെൽസൺ കോട്ടോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, വാർഡ് കൗൺസിലർ ഫെനി എബിൻ, അമ്പ് കമ്മറ്റി സെക്രട്ടറി ബെന്നി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

continue reading below...

continue reading below..പ്രശസ്ത രാജ്യന്തര പത്രപ്രവർത്തകനും ഇരിങ്ങാലക്കുടക്കാരനുമായ സ്റ്റാൻലി ജോണി മാമ്പിള്ളിക്ക് പുരസ്കാരo നൽകി ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പി. പി.റപ്പായി, ഔസേപ്പുണ്ണി ആലുക്കൽ, ഡേവിസ് ചക്കാലക്കൽ എന്നിവരെ ബിഷപ് പൊന്നാടയണിച്ച് മെമെന്റോ നൽകി ആദരിച്ചു. എൻ.ബി.സി.എൽ.സി.യുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പട്ട ബിഷപ് മാർ പോളി കണ്ണൂക്കാടനെ യോഗം അഭിനന്ദിച്ചു.

You cannot copy content of this page