ഇരിങ്ങാലക്കുട : മലമ്പാമ്പിനെ പിടികൂടി തല്ലി കൊന്ന് പാകം ചെയ്ത് കൈവശം വെച്ചു എന്ന കുറ്റത്തിന് തളിയക്കോണം സ്വാദേശിക്കെതിരെ വനം വകുപ്പ് കേസെടുത്തു . തളിയക്കോണം പാടശേഖരത്തിൽ നിന്നുമാണ് ഇയാൾ മലമ്പാമ്പിനെ പിടികൂടിയത്.
തളിയക്കോണം എലമ്പലക്കാട്ടിൽ രാജേഷ് എന്നയാളെയാണ് പാലപ്പിള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി പാകം ചെയ്ത മലമ്പാമ്പ് ഇറച്ചിയും സഹിതംഅറസ്റ്റ് ചെയ്തത്.
പ്രതിയെ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. സംഘത്തിൽ ടി.എം. ഷിറാസ് (SFO), ബീറ്റ് ഫോറസ്റ്റ് സംഘത്തിൽ ഓഫീസർമാരായ ബാബു ഇ. വി, രതീഷ് കെ. ആർ, ജിതേഷ് ലാൽ കെ.വി, അനുശ്രീ. എ. എം, സരിത കെ.കെ, ജിസ്ന ജെ. കാഞ്ഞിരതിങ്കൽ, റിസർവ്വ് ഫോറസ്റ്റ് വാച്ചർ ജയൻ എസ്. വി, ഡ്രൈവർ സ്മിനേഷ് പി.ബി എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com