മുരിയാട് : മുരിയാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വികലമായ രാഷ്ട്രീയ വീക്ഷണം ശരിയല്ല എന്ന വിമർശിച്ച് മുരിയാട് പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഡർ സ്ഥാനവും, പാർട്ടി മെമ്പർ സ്ഥാനവും രാജിവെച്ച് കോൺഗ്രസ് നേതാവ് തോമസ് തൊകലത്ത്. ഇതു സംബന്ധിച്ച രാജ്യക്കത്ത് തൃശൂർ ജില്ലാ പ്രിസിഡൻ്റ് ജോസഫ് ടാജറ്റ്, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രിസിഡൻ്റ് സോമൻ ചിറ്റേത്ത് എന്നിവർക്ക് രാജിക്കത്ത് നൽകിയതായി തോമസ് തൊകലത്ത് പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള തന്നെ ഒഴിവാക്കി കുറെ അനർഹരെ സ്ഥാനങ്ങൾ നല്കുന്നതിനെതിരെയുള്ള പ്രതിഷേധംരാജി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എം പി ജാക്സന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം മുരിയാട് മണ്ഡലം ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ രാജിയെക്കുറിച്ചു തനിക്ക് അറിവില്ലെന്നാണ് മുരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സാജു പാറേക്കാടൻ പറയുന്നത്.
കുറച്ചു കാലമായി സജീവ പാർട്ടി പ്രവർത്തനങ്ങൾ നിന്നും തോമസ് തൊകലത് മാറിനിൽക്കുകയായിരുന്നു. മുരിയാട് മണ്ഡലം പ്രസിഡണ്ട് , സേവാദൾ നിയോജകമണ്ഡലം പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, പതിനഞ്ചു വർഷത്തോളം മുരിയാട് ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

