ചോദ്യപേപ്പർ ചോർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയത് അത്യന്തം അപലപനീയം – ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇത്തവണയും ചോദ്യപേപ്പർ ലീക്കാകുക എന്ന ഗുരുതരമായ പിഴവ് സംഭവിച്ച് നീറ്റ് പരീക്ഷ റദ്ദാക്കിയത് അത്യന്തം അപലപനീയമാണെന്നും ഇത് പരീക്ഷാർത്ഥികൾക്ക് ഉണ്ടാക്കിയ ക്ലേശവും മാനസിക സംഘർഷവും ചെറുതല്ല എന്ന് ഡോ ആർ ബിന്ദു.

പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പിടിപ്പുകേട് തുടർക്കഥയാകുന്നു. കേന്ദ്ര ഗവൺമെന്റിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആവില്ല എന്നും വിദ്യാർഥികളോട് ഐക്യദാർഡ്യവും എൻ ടി എ യുടെ കൃത്യ വിലോപത്തിൽ പ്രതിഷേധവും എന്ന് പ്രസ്താവനയിൽ ഡോ ആർ ബിന്ദു പറഞ്ഞു.

ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിന് പിന്നാലെ മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) റദ്ദാക്കിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page