രാമഞ്ചിറ തോടിന്‍റെ അരികിടിഞ്ഞ് ഉണ്ണായിവാര്യർ റോഡ് അപകടാവസ്ഥയിൽ

ഇരിങ്ങാലക്കുട : നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ പ്രധാന റോഡായ ഉണ്ണായിവാര്യർ റോഡ് അപകടാവസ്ഥയിൽ. രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകർന്നു. മഴ കനക്കുന്നതോടെ നഗരത്തിലെ പെയ്‌തുവെള്ളം ഒഴുകിപോകാനുള്ള പ്രധാന മാർഗമാണ് രാമഞ്ചിറ തോട്. ഉണ്ണായി വാരിയർ റോഡിന്റെ അരികിലൂടെ പോകുന്ന രാമഞ്ചിറ തോട് പലപ്പോളായി ഈ സമയം കവിഞ്ഞു ഒഴുകാറുമുണ്ട്. തോടും റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്.

തോട് നിറഞ്ഞു കവിയുന്നതോടെ കൽകെട്ട് ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണ്ണമായും തോട്ടിലേക്ക് ഒഴികിപ്പോകുന്ന അവസ്ഥയിലാണ്. വീതികുറവുള്ളതിനാൽ സ്കൂൾ വാഹങ്ങൾ അടക്കം സൈഡ് കൊടുക്കുമ്പോൾ റോഡ് ഇടിഞ്ഞത്ത് ശ്രദ്ധിക്കാതെ പോയാൽ അത്യാഹിതങ്ങൾ ഉറപ്പാണ്.

കഴിഞ്ഞ വർഷവും മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാമൻചിറത്തോടിലെ മലിനങ്ങളും മറ്റും വൃത്തിയാക്കാൻ എത്തിയ ജെ സി ബിയുടെ ചക്രങ്ങൾ പതിഞ്ഞു രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഇടിയുകയും ഉണ്ണായി വാരിയർ റോഡ്നു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

2002 ൽ ആണ് രാമഞ്ചിറ തോടിന്റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡ് നിലവിൽ വന്നത് . പേഷ്കാർ റോഡും തെക്കേനട റോഡും ബന്ധപ്പെടുത്തുന്ന റോഡാണിത്. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്തേക്കു പോകുവാനുള്ള എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്.

2002 ൽ മുകുന്ദപുരം എം പി ആയിരുന്ന കെ കരുണാകരന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമാണം നടന്നത്. അക്കാലത്തെ കോൺഗ്രസ് നേതാവായിരുന്ന അമ്മനത്ത് രാധാകൃഷ്ണന്റെ ശ്രമഫലമായിട്ടാണ് ഇത് നടന്നത്.

നല്ല ആഴവും വീതുയുമുണ്ടായിരുന്ന രാമഞ്ചിറ തോട് അല്പം നികത്തിയാണ് റോഡ് നിർമ്മിച്ചത്. 2005 ൽ ആണ് റോഡ് ആദ്യമായി ടാർ ചെയ്തത്. പിന്നീട് റോഡ് ഇതുവരെ പൂർണതോതിൽ ടാർ ചെയ്തിട്ടില്ല, അറ്റകുറ്റ പണികൾ മാത്രമാണ് പിന്നീട്ട് നടന്നു വരുന്നത്. ഇതാണ് റോഡിന്റെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം.

തെക്കേ നട റോഡിനോട് ചേരുന്ന ഭാഗം മാസങ്ങൾക്കു മുൻപ് ടാർ ചെയ്തിരുന്നു. പക്ഷെ പേഷ്കാർ റോഡിനോട് ചേരുന്ന ഭാഗം ടാറിങ് ഇപ്പോളും താരകർന്ന അവസ്ഥയിലാണ് . നിർഭാഗ്യവശാൽ ഇവിടെയാണ് ഇപ്പോൾ കൽകെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിൽ ആയതും.

ഈ അവസ്ഥ പരിചിതമല്ലാത്തവർ വാഹനവുമായി ഈ സമയം ഇതുവഴി എത്തിയാൽ അപകടവും ഒപ്പം ജീവഹാനിയും വരെ സംഭവിക്കാൻ ഇടയുണ്ട്. അതിനാൽ രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഉയർത്തി ബലപ്പെടുത്തണമെന്നും 21 വർഷക്കാലമായി ടാർ ചെയ്യാത്ത റോഡ് പൂർണതോതിൽ ടാർ ചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page