ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ഒരുക്കുന്ന അഖില കേരള ഇന്നസെൻ്റ് സ്മാരക അമേച്വർ നാടകോത്സവട്ടിൽ ആദ്യ ദിനത്തിലെ നാടകങ്ങൾ – മേയ്,13 ബുധനാഴ്ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വൈകിട്ട് 6 മണി കടൽത്തീരത്ത് (പ്രതിഭ തിയേറ്റേഴ്സ്, ചെമ്മാട്) രാത്രി 8 മണിക്ക് കൂവാഗം (തൊടൽ തീയേറ്റർ ഗ്രൂപ്പ് തൃപ്പൂണിത്തുറ) . ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മേയ് 13 മുതൽ 18 വരെ വരെയാണ് നാടകോത്സവം.
വൈകിട്ട് 6 മണി മുതൽ ടൗൺ ഹാളിൽ ദിവസവും രണ്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടും. കേരളത്തിലെ പ്രബല അമേച്വർ നാടക സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങൾക്കാണ് വേദിയൊരുക്കുന്നത്.
മികച്ച ഒന്നും രണ്ടും മൂന്നും നാടകങ്ങൾക്ക് യഥാക്രമം 50000/, 30000/, 20000/ രൂപയും ട്രോഫിയുമാണ് സമ്മാനങ്ങൾ കൂടാതെ മികച്ച നാടക രചയിതാവ്, സംവിധായകൻ, നല്ല നടൻ, നല്ല നടി എന്നിവർക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





