ഡോ. സെബാസ്റ്റ്യൻ ജോസഫിന് വോയ്സ് ഓഫ് ദി വേൾഡ് മലയാളി കൗൺസിൽ ഗുരുശ്രേഷ്ഠ പുരസ്കാരം

ഇരിങ്ങാലക്കുട : വോയ്സ് ഓഫ് ദി വേൾഡ് മലയാളി കൗൺസിൽ നൽകുന്ന പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ഡോ. സെബാസ്ററ്യൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.
26 ന് തിരുവനന്തപുരത്ത് ബഹു. കേരള ഗവർണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗം അധ്യക്ഷനും അസോസിയേറ്റ് പ്രൊഫസറുമായി 2020 ൽവിരമിച്ച ഡോ.സെബാസ്റ്റ്യൻ ജോസഫ് ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ കേരള കേഡർ ഐ.പി.എസ്. ഓഫീസർമാരുടെ മലയാള ഭാഷാപരിശീലകനായി പ്രവർത്തിച്ചു. 1988 മുതൽ ഇന്ത്യയിൽ ആദ്യമായി മറുനാടൻ മലയാളികൾക്കും മറുനാട്ടുകാർക്കും വേണ്ടി കോയമ്പത്തൂരിൽ ആരംഭിച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രൂപകല്പന ചെയ്തു. കേരളത്തിനകത്തും പുറത്തും മലയാള ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും നൽകിയ വേറിട്ട സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം ആയിരിക്കവേ ഡിഗ്രി,പി ജി വിഷയങ്ങളുടെ സിലബസ് നിർമ്മിതിയിൽ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടാത്ത അധ്യാപകർക്കും അക്കാദമിക ഇടപെടലിനുള്ള അവസരം ഉറപ്പാക്കണം എന്ന ശ്രദ്ധേയമായ നിർദ്ദേശം സർവകലാശാല പ്രത്യേക ഉത്തരവിലൂടെ നടപ്പിലാക്കി. ഇത് ഭാഷാ വിഷയങ്ങളുടെ സിലബസ് നിലവാരം മെച്ചപ്പെടുത്തുന്നതിൽ സഹായകമായി.

You cannot copy content of this page