ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും വിരമിക്കുന്ന ഡി.വൈ.എസ്.പി ബാബു കെ തോമസിന് യാത്രയയപ്പും

കാട്ടുങ്ങച്ചിറ : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും സർവീസിൽ നിന്നും വിരമിക്കുന്ന ഡി.വൈ.എസ്.പി ബാബു കെ തോമസിന് യാത്രയയപ്പും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു തോമസ് ഉദ്ഘാടനവും പഠനോപകരണങ്ങളുടെ വിതരണവും നടത്തി. ജനമൈത്രി സുരക്ഷാ സമിതി അംഗം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങൾ ഉപഹാര സമർപ്പണം നടത്തി.


എസ് ഐ ഷാജൻ എം എസ്, ജനമൈത്രി സുരക്ഷാ സമിതി അംഗം അഡ്വ. കെ.ജി അജയകുമാർ, സുഭാഷ് കെ എൻ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൈറ്റർ നൂറുദ്ദീൻ, കെ.പി.ഓ എ തൃശ്ശൂർ റൂറൽ സെക്രട്ടറി രാജു കെ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


ജനമൈത്രി സി.ആർ.ഒ ജോർജ് കെ.പി സ്വാഗതവും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് അനീഷ് കരീം നന്ദിയും പറഞ്ഞു. നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O