ഖാദർ പട്ടേപ്പാടം എഴുതിയ പുതിയ ഓണപ്പാട്ടുകളുടെ പ്രകാശനം പുത്തൻച്ചിറ ചെട്ടിക്കുന്ന് വ്യൂ പോയൻ്റിൽ ഞായറാഴ്ച വൈകീട്ട് 4ന്

പുത്തൻച്ചിറ : ഖാദർ പട്ടേപ്പാടം എഴുതിയ പുതിയ ഓണപ്പാട്ടുകളുടെ പ്രകാശനം പുത്തൻച്ചിറ ചെട്ടിക്കുന്ന് വ്യൂ പോയൻ്റിൽ ഞായറാഴ്ച വൈകീട്ട് 4ന് . പുത്തൻച്ചിറ ചെട്ടിക്കുന്ന് വ്യൂ പോയൻ്റിൽ ആദ്യമായി നടക്കുന്ന സാംസ്കാരിക പരിപാടി കൂടിയാണിത്. പാട്ടും കവിതകളുമായി പുഴയോര സ്വച്ഛതയിൽ ഒരു സദസ്സ്.

ആർട്ടിസ്‌റ്റ് ടി.സി. നാരായണൻ, സി.ബി. ഷക്കീല, തുമ്പൂർ ലോഹിതാക്ഷൻ, ടി. എസ്.സജീവൻ, ഐ. ബാലഗോപാലൻ, തുടങ്ങിയവർ പങ്കെടുക്കുന്നു. ഗ്രാമീണ വായനശാല, പുത്തൻച്ചിറ താഷ്ക്കന്റ്റ് ലൈബ്രറി, പട്ടേപ്പാടം എന്നിവരാണ് സംഘാടകർ.

പുത്തൻച്ചിറ – കൊമ്പത്തു കടവിനും തച്ചപ്പിള്ളി പാലത്തിനും ഇടയിൽ കിഴക്കോട്ടു പോകുന്ന പഞ്ചായത്ത് വഴിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോകുന്ന നടവഴി ഇറങ്ങിച്ചെല്ലുന്നിടത്താണ് ചെട്ടിക്കുന്ന് വ്യൂ പോയൻ്റ. അധികമാരും അറിയാതെ മറഞ്ഞു കിടക്കുന്ന ദൃശ്യചാരുതയുടെ അവാച്യാനുഭൂതികൾ പകർന്നു നൽകുന്ന ഒരിടം.

കനോലി കനാൽ തിട്ടുപൊട്ടി വഴിഞ്ഞൊഴുകിയെത്തുന്നപോലെ വിശാലമായ ജലാശയം. അങ്ങകലെ കുന്നുകളും തുരുത്തുകളും അതിരിടുന്ന ദൃശ്യഭംഗി…. പഞ്ചായത്ത് അവിടെ കൈവരികളോടു കൂടിയ ഒരു തട്ട് പണി തീർത്തിട്ടുണ്ട്. ചെട്ടിക്കുന്ന് വ്യൂ പോയൻ്റ് ഇപ്പോൾ പതുക്കെ ഉണരുകയാണ്. ആളുകൾ ഒറ്റയ്ക്കും തെറ്റയ്ക്കുമായി അവിടെ എത്തിക്കൊണ്ടിരിക്കുന്നു, ഏകാന്തതയുടെ സ്വച്ഛത തേടി, പ്രകൃതിയുടെ ലാസലാവണ്യത്തിൽ അല്പനേരം മുഴുകാൻ ……

അവിടെ ആദ്യമായി ഒരെളിയ സാംസ്കാരിക പരിപാടി നടക്കുകയാണ് ….. പാട്ടും കവിതകളുമായി ഒരു ചെറിയ സദസ്സ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page