കാറളം : വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുകയായ 17510 രൂപ എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.
എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി.പി.ഐ മുതിർന്ന നേതാവ് ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് ബൈജു, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, വാർഡ് മെമ്പർ ടി എസ് ശശികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com