ഇരിങ്ങാലക്കുട : വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടാനുള്ള മൽസരത്തിൽ നിഷേ
ധാത്മക വാർത്തകൾ പെരുകിവരികയാണെന്നും യഥാർഥ മാധ്യമ പ്രവർത്തനം നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും വാർത്തകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും മാർ പോളി കണ്ണൂക്കാടൻ.
യുദ്ധവും സംഘർഷങ്ങളും മദ്യവും ലഹരിയും മറ്റു സാമൂഹിക തിന്മകളും സമൂഹത്തെ അതീവ ആശങ്കയിലാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ‘നല്ല വാർത്തകളാ’ണ് ജനം ആഗ്രഹിക്കുന്ന തെന്ന് മാധ്യമങ്ങൾ തിരിച്ചറിയണം. കഴിഞ്ഞ 15 വർഷമായി ഇരിങ്ങാലക്കുട രൂപത പ്രതിവർഷം നടത്തിവരുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകർ, പ്രത്യേകിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന പരിമിതികളും പരാധീനതകളും പൊതു സമൂഹത്തിനറിയാം. മാധ്യമ സ്ഥാപനത്തിൻ്റെ നയങ്ങളും താൽപര്യ ങ്ങളും അനുസരിച്ചേ അവർക്ക് പ്രവർത്തിക്കാനാവൂ. എങ്കിലും സാധ്യമായ തോതിൽ തങ്ങൾക്ക് ചുറ്റിലുമുള്ള നന്മയുടെയും സാഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും മാതൃകകളെ പ്രാദേ ശിക മാധ്യമപ്രവർത്തകർക്ക് ചൂണ്ടിക്കാട്ടാൻ കഴിയും. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കും അവ ഗണിക്കപ്പെട്ടവർക്കും വിവിധ തലങ്ങളിൽ തകർച്ച നേരിടുന്നവർക്കും പ്രത്യാശയോടെ മുന്നോട്ടുപോകാനും കൈത്താങ്ങാകാനും മനസ്സിനെ തളർത്തുന്ന നിഷേധ വാർത്തകൾക്കല്ല, പോസിറ്റീവ് – സർഗാത്മക – വാർത്തകൾക്കേ കഴിയു- മാർ പോളി കണ്ണൂക്കാടൻ ഓർമിപ്പിച്ചു.
നന്മയുടെ ചലനങ്ങളെ തിരിച്ചറിയുന്നതിൽ ഇരിങ്ങാലക്കുട രൂപതാതിർത്തിക്കുള്ളിലെ മാധ്യമ പ്രവർത്തകർ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹിക, ആതുരശുശ്രൂഷ, ജീവകാരുണ്യ, വിദ്യാഭ്യാസപ്രവർത്ത നങ്ങളെ വിശദീകരിച്ച അദ്ദേഹം, മാധ്യമങ്ങൾ രൂപതയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു.
രൂപതാ പ്രദേശത്ത് സജീവമായി മാധ്യമപ്രവർത്തനം നടത്തിവരുന്ന നൂറിലേറെ മാധ്യമപ്രവർത്ത കർ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ പ്രസ് ക്ലബുകളുടെയും പ്രസ് ഫോറങ്ങളുടെയും ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധികൾ സ്വയം പരിചയപ്പെടുത്തുകയും ചർച്ചയിൽ പങ്കെടുത്ത് പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ പങ്കുവയ്ക്കുകയും ചെയ്തു.
വികാരി ജനറൽ മോൺ. ജോളി വടക്കൻ സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തനം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിശദീകരിച്ച അദ്ദേഹം, ഉത്തരവാദിത്തപൂർണമായ മാധ്യമ പ്രവർത്തനത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. ലഹരിയും അക്രമപ്രവർത്തനങ്ങളും ആഘോഷി ക്കുന്ന മാധ്യമങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യ വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, വികാരി ജനറലും രൂപതയുടെ മാധ്യമ ശുശ്രൂഷകളുടെ ഡയറക്‌ടറുമായ മോൺ. വിൽസൺ ഈരത്തറ, രൂപതയുടെ മുഖപത്രമായ ‘കേര ളസഭ’ മാനേജിങ് ഡയറക്ർ ഫാ. ജെയ്‌സൺ വടക്കുംഞ്ചേരി, രൂപത ക്രിസ്‌തുദർശൻ കമ്യൂണി ക്കേഷൻസ് ഡയറക്‌ടർമാരായ ഫാ. സിൻ്റോ മാടവന, ഫാ. അനൂപ് കോലങ്കണ്ണി എന്നിവർ പ്രസംഗിച്ചു. ഫാ. ടിൻ്റോ കൊടിയൻ പ്രാർഥന നയിച്ചു. രൂപത അസോഷ്യേറ്റ് പിആർഒ ജോസ് തളിയത്ത് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive