കുഴിക്കാട്ടുകോണം : ബൂട്ട് വാങ്ങാൻ കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സ്കൂൾ വിദ്യാർത്ഥി അമൻചന്ദ്. ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, കുഴിക്കാട്ടുകോണം സ്വദേശികളായ മഠത്തിപറംബിൽ സന്തോഷിന്റെയും ജിനിയുടേയും മകനും ഫൂട്ബോൾ താരവുമായ അമൻചന്ദാണ് തന്റെ ആവേശമായ ഫുഡ്ബോൾ ബൂട്ട് വാങ്ങാൻ കൂട്ടിവെച്ച തുകമുഴുവൻ ദുരിദാശ്വാസ നിധിയിലേക്ക് നൽകിയത്.
സർക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു തുക ഏറ്റുവാങ്ങി. വയനാട്ടിലെ മനുഷ്യരുടെ ദുഃഖം കണ്ട് സ്വന്തം സ്വപ്നം മാറ്റി വെച്ച അമൽചന്ദ് നാടിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com