ഇരിങ്ങാലക്കുട : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഊട്ടുനേർച്ചയും ആഗസ്റ്റ് 14, 15, 16 ബുധൻ, വ്യാഴം വെള്ളി തിയ്യതികളിൽ ആഘോഷിക്കും. ശനിയാഴ്ച നടന്ന കൊടിയേറ്റ കർമത്തിന് സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഡേവിസ് ചെങ്ങിനിയാടാൻ കാർമികത്വം വഹിച്ചു.
ആഗസ്റ്റ് 14-ാം തിയതിയിലെ കൂടുതുറക്കൻ ശുശ്രൂഷ, പ്രദക്ഷിണം, ആഗസ്റ്റ് 15-ാം തിയതിയിലെ ആഘോമായ തിരുനാൾ കുർബ്ബാന, പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ വർഗീസ് ചാലിശ്ശേരി, കൈക്കാന്മാരായ ആലപ്പാടൻ ദേവസ്സി വിൻസെൻ്റ് , മാളിയേക്കൽ കുരിയപ്പൻ ജോൺസൺ, ജനറൽ കൺവീനർ ആച്ചാണ്ടി ജോൺ സണ്ണി എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com