
ഇരിങ്ങാലക്കുട : നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിന്മാറണം എന്ന യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. കഴകവൃത്തിക്ക് റിക്രൂട്ട്മെൻ്റ് ബോർഡ് മുഖാന്തിരം നിയോഗിച്ചയാളെ ജാതിയുടെ പേരിൽ കഴകവൃത്തിയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതും പ്രതിലോമകരവുമെന്ന് യുവകലാസാഹിതി .
കഴകവൃത്തിക്ക് നിയോഗിക്കപ്പെട്ടയാളെ ക്ഷേത്രത്തിനകത്തെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം തന്ത്രിപ്രവൃത്തിക്കാർ സ്വന്തം പ്രവൃത്തി ചെയ്യില്ലെന്ന നിലപാട് എടുത്തുവെന്നത് അങ്ങേയറ്റം അപമാനകരമാണെന്നും കുട്ടംകുളം സമരചരിത്രമുള്ള ഇരിങ്ങാലക്കുടയ്ക്ക് ഇത്തരം പ്രവണതകൾ തീർച്ചയായും ഭൂഷണമല്ലയെന്നും യോഗം അഭിപ്രായപ്പെട്ടു.
ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം എന്ന യുവകലാസാഹിതിയുടെ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്ന് യുവകലാസാഹിതി ആഹ്വാനം ചെയ്തു.
പ്രസിഡണ്ട് അഡ്വ രാജേഷ് തമ്പാൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.പി അജിത്കുമാർ, വി.എസ് വസന്തൻ, കെ.സി. ശിവരാമൻ, അഡ്വ ഇ. ജെ. ബാബുരാജ്, ഷിഹാബ്, ഇന്ദുലേഖ കെ.എസ്, അശ്വതി സരോജിനി, പി.കെ ബാബു, റഷീദ് കാറളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive