ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആദ്യകാലം മുതൽ ഭരണ സമിതിയംഗവും, നിലവിൽ രക്ഷാധികാരിയുമായ എം.എ അരവിന്ദാക്ഷന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംഗമംഹാളിൽ അനുശോചനയോഗം ചേർന്നു.
വില്പനനികുതിവകപ്പിൽ അസിസ്റ്റന്റ് കമ്മീഷണർ പദവി വഹിച്ചിരുന്ന എം എ അരവിന്ദാക്ഷൻ കലാസാംസ്കാരിക രംഗത്തും സംഘാടകനായും, ആസ്വാദകനായും സജീവമായിരുന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം സാംസ്കാരികമായ ഇടങ്ങളിലും തന്റേതായ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ എത്തിച്ചേർന്നു.
ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു സംസാരിച്ചു. ക്ലബ്ബിൻ്റെ മുതിർന്ന അംഗമായ സി പി കൃഷ്ണൻ, വി എൻ കൃഷ്ണൻകുട്ടി, ഇ ബാലഗംഗാധരൻ, പി അപ്പു, കാട്ടൂർ രാമചന്ദ്രൻ, മുരിയാട് മുരളീധരൻ, കെ ശിവദാസ്, വൈക്കാക്കര നാരായണൻ, ഇ കെ കേശവൻ, ടി വേണുഗോപാൽ, ഏ സംഗമേശ്വരൻ, ഇ എം പ്രസന്നൻ, ബി പി അരവിന്ദ, എ സി രമദേവി, അനിയൻ മംഗലശ്ശേരി, പി നന്ദകുമാർ, പ്രദീപ് നമ്പീശൻ, ടി വി ജോജു, ടി എൻ കൃഷ്ണദാസ്, ടി ആർ രാമൻ നമ്പ്യാർ എന്നിവർ യോഗത്തിൽ പങ്കുചേർന്നു.
ക്ലബ്ബ് സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എ എസ് സതീശൻ നന്ദിയും പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive