ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗാദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ട കേന്ദ്രവുമായി സഹകരിച്ച് “യോഗാഭ്യാസത്തിന്റെ ഗുണങ്ങളും സവിശേഷതകളും – കലാജീവിതത്തിലും പ്രായോഗിക ജീവിതത്തിലും” എന്ന വിഷയത്തിൽ പ്രഭാഷണവും ഡെമോൺസ്റ്ററേഷനും സംഘടിപ്പിച്ചു.
മാധവനാട്യഭൂമിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് റിട്ടയേർഡ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരവിന്ദ ബി പി വിഷയം അവതരിപ്പിച്ചു സംസാരിച്ചു. വേണു ജി അദ്ദേഹത്തെ ആദരിച്ചു. അമ്മന്നൂർ കുട്ടൻ ചാക്യാർ ആശംസകൾ നേർന്നു സംസാരിച്ചു.
ഗുരുവന്ദനത്തോട ആരംഭിച്ച ചടങ്ങിന് അമ്മന്നൂർ ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദി പറഞ്ഞു. അമ്മന്നൂർ ഗുരുകുലത്തിലെ വിദ്യാർത്ഥികൾ അധ്യാപകർ, കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive