ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് – രാപ്പാൾ സ്വദേശിയിൽ നിന്നും കവർന്നത് അര ലക്ഷത്തിൽ പരം രൂപ – പ്രതിക്കെതിരെ സംസ്ഥാനത്ത് സമാനരീതിയിലുള്ള 12 ഓളം തട്ടിപ്പ് കേസുകൾ
ഇരിങ്ങാലക്കുട : ലേബർ ഡിപ്പാർട്ട്മെൻറ് ലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് തിരുവനന്തപുരം ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ സിസിറ്റം അഡ്മിൻ ആയി ആയി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും രാപ്പാൾ സ്വദേശി സുബാഷിൽ നിന്നും അര ലക്ഷത്തിൽ പരം രൂപ തട്ടിച്ച കേസിലെ പ്രതി തിരുവനന്തപുരം വെളിയങ്കോട് മാരനല്ലൂർ സ്വദേശി മാങ്കളരി വീട്ടിൽ പ്രവീൺ ബി മേനോൻ (40) എന്നയാളെ പുതുക്കാട് എസ്.എച്ച്.ഒ സജീഷ് കുമാർ അറസ്റ്റ് ചെയ്തു.
പറപ്പൂക്കര പള്ളത്ത് വാടകയ്ക്ക ലേബർ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് താമസമാരംഭിച്ച പ്രവീൺ അയൽവാസികളായവരെ തൻ്റെ വാക് സാമർത്യവും പെരുമാറ്റവും കൊണ്ട് താൻ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഉടമസ്ഥയെ പോലും എറണാകുളം ജില്ലയിൽ സർക്കാർ ജോലിയുള്ള ഉടമസ്ഥയെ തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ ചെയ്ത് തരാമെന്ന് പറയുകയും പ്രവീണിന്റെ പെരുമാറ്റത്തിൽ വിശ്വസിച്ച സുഭാഷ് തന്റെ മക്കൾക്ക് ജോലിയുടെ കാര്യം പ്രവീണുമായി സംസാരിക്കുകയും സുഭാഷ് തന്റെ വലയിൽ വീണെന്ന് മനസിലാക്കിയ പ്രവീൺ തിരുവന്തപുരത്തുള്ള ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ സിസിറ്റം അഡ്മിൻ ആയി മക്കൾക്ക് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് സുഭാഷിനെ വിശ്വസിപ്പിക്കുകയും അതുവഴി അര ലക്ഷത്തിൽ പരം രൂപ കൈവശപ്പെടുത്തുകയും ചെയ്തു.
പ്രവീൺ സുഭാഷിനും വീട്ടുടമസ്ഥക്കും കൊടുത്ത ചില ഉത്തരവുകൾ പരിശോധിച്ചപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ടെന്ന കാര്യം സുഭാഷ് മനസിലാക്കുകയും തുടർന്ന പുതുക്കാട് പോലിസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.
പ്രവീണിനെ സുഭാഷും അയൽവാസികളും തന്റെ തട്ടിപ്പ് അറിഞ്ഞുവെന്ന മനസിലാക്കിയ പ്രവീൺ അവിടെ നിന്നും ഒളിവിൽ പോവുകയാണുണ്ടായത്. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിൽ തൃശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസി ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവീണിനെ ഒളിച്ചു താമസിക്കുന്ന പത്തനംതിട്ടയിലെ താമസ സ്ഥലത്തുനിന്നും പോലീസ് പിടികൂടുന്നത്.
പ്രതിയെ പിടികൂടിയത് പുതുക്കാട് എസ്.എച്ച്.ഓ സജീഷ് കുമാർ.വി, പോലീസ് ഉദ്യോഗസ്ഥരായ അജി വി.ഡി സുജിത്ത് കുമാർ. പി എസ്, ജെറിൻ ജോസ്. എ എന്നിവർ ഉൾപ്പെട്ട സംഘമാണ്.
പ്രവീണിന്റെ പേരിൽ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ 2018 ലും കണ്ടോൺമെൻ്റ് പോലിസ് സ്റ്റേഷനിൽ 2023 ലും എറണാകുളം സെൻട്രൾ പോലീസ് സ്റ്റേഷനിൽ 2022 ലും കാലടി പോലീസ് സ്റ്റേഷനിൽ 2023 ലും നെടുമ്പാശേരി എയർപോർട്ട് പോലീസ് സ്റ്റേഷനിൽ 2023 ലും ആറന്മുള പോലീസ് സ്റ്റേഷനിൽ 2023 ലും 2024 ലും 2021 ൽ കോട്ടയം വെസ്റ്റ് പോലിസ് സ്റ്റേഷനിലും സമാനരീതിയിലുള്ള 12 ഓളം തട്ടിപ്പ് കേസുകൾ ഉണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive