കാഴ്ചപ്പാടിൽ കാലോചിതമായ മാറ്റം അനിവാര്യം – എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ

ഇരിങ്ങാലക്കുട : കാഴ്ചപ്പാടിൽ കാലോചിതമായ മാറ്റം കൊണ്ടുവന്നാൽ മാത്രമേ കരയോഗങ്ങളിലേയ്ക്ക് പുതിയ തലമുറ കടന്നുവരികയുള്ളൂവെന്ന് എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ. ആമ്പല്ലൂർ കുണ്ടുക്കാവ് ഭഗവതി ക്ഷേത്രം അഗ്രശാലയിൽ സംയുക്ത മേഖല നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചിന്തകളിലും പ്രവർത്തനത്തിലും വിപ്ളവകരമായ മാറ്റം സാദ്ധ്യമാക്കുന്ന ബൃഹത്തായ അടിത്തറയിലാണ് മന്നത്താചാര്യൻ ഈ പ്രസ്ഥാനം കെട്ടിയുയർത്തിയിട്ടുള്ളത്.



മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഡി. ശങ്കരൻകുട്ടി സംയുക്ത മേഖല നേതൃയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.കൃഷ്ണകുമാർ സ്വാഗതവും ആമ്പല്ലൂർ മേഖല പ്രതിനിധി എ.ജി രാജേഷ് കൃതജ്ഞതയും പറഞ്ഞു.



തൃക്കൂർ – കല്ലൂർ മേഖല പ്രതിനിധി നന്ദൻ പറമ്പത്ത്, പുതുക്കാട് മേഖല പ്രതിനിധി ചന്ദ്രമതി സുരേഷ്, പ്രതിനിധി സഭാംഗം എസ്. ഹരീഷ് കുമാർ, ആമ്പല്ലൂർ കരയോഗം പ്രസിഡൻ്റ് സി. മുരളി എന്നിവർ ആശംസകൾ നേർന്നു.



തൃക്കൂർ – കല്ലൂർ, ആമ്പല്ലൂർ, പുതുക്കാട് മേഖലകളിലെ ഇരുപത്തൊൻപത് കരയോഗങ്ങളുടെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻറ് സെക്രട്ടറി, ട്രഷറർ, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രറൽ റോൾ മെമ്പർ, വനിതാ സമാജം പ്രസിഡൻ്റ്, സെക്രട്ടറി എന്നിങ്ങനെ ഓരോ കരയോഗത്തിൽനിന്ന് പത്തുപേരാണ് യോഗത്തിൽ പങ്കെടുത്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page